കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥി വി. എന്‍. വാസവന്‍ പ്രചാരണത്തില്‍ മുന്നില്‍

0
500

 

കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.എന്‍. വാസവന്‍ പ്രചാരണത്തിന് മുന്നില്‍. സാംസ്‌കാരിക മേഖലയിലും സജീവ സാന്നിദ്ധ്യമാണ് ശ്രീ. വി.എന്‍. വാസവന്‍. പൊന്‍കുന്നം വര്‍ക്കി മുഖ്യരക്ഷാധികാരിയായിരുന്ന നവലോകം സാംസ്‌കാരിക കേന്ദ്രം ചെയര്‍മാനായിരുന്നു.
കോട്ടയത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേതാവായിരുന്ന ശ്രീ.റ്റി.കെ രാമകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച റ്റി.കെ. രാമകൃഷ്ണന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റേയും ചെയര്‍മാനാണ്. കോട്ടയത്ത് ആയിരക്കണക്കിന് കിടപ്പുരോഗികള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചെയര്‍മാനാണ്.
അശരണരായ കിടപ്പുരോഗികള്‍ക്ക് മരുന്നും ഭക്ഷണവും ചികിത്സയും എത്തിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന ശ്രീ. വാസവന്‍ അവര്‍ക്ക് കുടുംബത്തിലെ അംഗത്തെ പോലെയാണ്.
പ്രളയക്കാലത്ത് ശ്രീ. വാസവന്റെ നേതൃത്വത്തില്‍ അഭയം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 32,000 ദുരിതബാധിതര്‍ക്കാണ് അഭയം കൈത്താങ്ങായത്. അഞ്ച് ആംബുലന്‍സുകളും നൂറുകണക്കിന് വോളന്റിയര്‍മാരും രംഗത്തിറങ്ങി ആയിരക്കണക്കിന് ജനങ്ങളെ ദുരിതത്തില്‍ നിന്ന് കരകയറ്റി.
ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചതിന് പ്രതിഫലമായി ലഭിക്കുന്ന നിറഞ്ഞ സ്‌നേഹമാണ് ശ്രീ.വാസവന്റെ കരുത്ത്. മണ്ഡലത്തിലുടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു.