ഓയൂര്‍ കൊല: വലതുകാല്‍ വച്ച് പുതുജീവിതത്തിലേക്ക്: ശേഷം നരകജീവിതവും ദാരുണാന്ത്യവും

0
356

 

കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാര അഞ്ചുവര്‍ഷം മുമ്പാണ് ചന്ദുലാലിനെ വിവാഹം കഴിച്ചത്. വിവാഹശേഷം ചന്ദുലാലിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ആദ്യനാളുകളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡനമാരംഭിച്ചു. ബാക്കി നല്‍കാനുള്ള രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം. പൂര്‍ണ്ണ ആരോഗ്യവതിയും സുന്ദരിയുമായിരുന്ന തുഷാരയെ മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തുകയായിരുന്നു. മരിക്കുമ്പോള്‍ 20 കിലോ മാത്രമായിരുന്നു ശരീരത്തിന്റെ ഭാരം.
കൊല്ലപ്പെടുമ്പോള്‍ തുഷാരയ്ക്ക് ഒന്നരയും നാലും വയസ്സുമുള്ള രണ്ടുകുട്ടികളുണ്ടായിരുന്നു. മന്ത്രവാദിയെയും കുടുംബത്തെയും കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ;
എന്നാല്‍ പ്രതി ഗീതാലാലിന്റെ അമ്മ പറയുന്നത് തന്റെ മകളും കൊച്ചുമകനും ഒരുതെറ്റും ചെയ്തില്ലെന്നാണ്.

ആദ്യം സ്ത്രീധന പീഡന മരണത്തിനാണ് 304 (ബി) പ്രകാരവും 34 ഐ.പി.സി. പ്രകാരവും പോലീസ് കേസെടുത്തത്. എന്നാല്‍ തെളിവെടുപ്പില്‍ കൊലപാതകമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ഈ വകുപ്പുകള്‍ കൂടിച്ചേര്‍ത്ത് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കും.