ആത്മവിശ്വാസത്തോടെ സി. ദിവാകരന്‍

0
97

 

 

 

കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ് സി. ദിവാകരന്‍. മികച്ച സംഘാടകനും മണ്ഡലവുമായി ഉറ്റബന്ധം പുലര്‍ത്തുന്നയാളുമായ സി. ദിവാകരന്‍ കടുത്ത വെല്ലുവിളിയാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉയര്‍ത്തുന്നത്.
തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന സി.ദിവാകരന്‍ ബി.എഡ് ബിരുദധാരിയാണ്. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സി.പി.ഐ.യിലും ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി. കരുനാഗപ്പള്ളിയില്‍ നിന്നും നെടുമങ്ങാട് നിന്നും നിയമസഭയിലെത്തി.
പ്രവചനാതീതമായ മത്സരമാണ് തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇവിടെ ആരുവിജയിക്കും എന്നത് സംസ്ഥാനമാകെ ഉറ്റുനോക്കുന്നു. ഇടതുമുന്നണിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സ്ഥാനാര്‍ത്ഥിത്വമാണ് സി.ദിവാകരന്റേത്.