ദോഹയിലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. 1500 മീറ്ററില്‍ 4 മിനിട്ട് 27 സെക്കന്റ് സമയം കുറിച്ചാണ് ചിത്രയുടെ സ്വര്‍ണ്ണം. ലോക അത്ലറ്റിക് മീറ്റില്‍ അവസരം നിഷേധിക്കപ്പെട്ടശേഷം ആദ്യരാജ്യാന്തര മീറ്ററിലാണ് ചിത്ര സ്വര്‍ണ്ണം നേടിയത്. ഒ.പി. ജയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക് ശേഷം ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്ന മൂന്നാമത്തെയാളാണ് ചിത്ര.
ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഏക മലയാളിയെന്ന നിലയില്‍ ചിത്ര മലയാളികളുടെ അഭിമാനമായി.
അവസാന 200 മീറ്റര്‍ വരെ ഒന്നാംസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും. പതിനെട്ടു മികച്ചതാരങ്ങളുമായി മത്സരിച്ചുജയിക്കാന്‍ കഴിയുമെന്നു കരുതിയില്ലെന്നും ചിത്ര പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിലെക്കാള്‍ മികച്ചസമയം കുറിക്കാനായില്ലെങ്കിലും ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.