തെലങ്കാന ആഭ്യന്തര മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

0
933

 

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹ്മൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് മന്ത്രിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

തെലങ്കാനയില്‍ രോഗബാധ സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് ഇദേഹം. ജൂണ്‍ 25 ന് ഹരിത ഹരം എന്ന പ്ലാന്റേഷന്‍ പ്രോഗ്രാമില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊത്ത് ഇദേഹം പങ്കെടത്തിരുന്നു. ഇതുവരെ തെങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(റ്റിആര്‍എസ്) മൂന്ന് എം.എല്‍.എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.