പി.ടി. ഉഷക്ക് രാജ്യാന്തര പുരസ്‌കാരം

0
13

 

കേരളത്തിന്റെ അഭിമാന താരം ഒളിമ്പ്യന്‍ പി.ടി. ഉഷക്ക് രാജ്യാന്തര പുരസ്‌കാരം. രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ‘വെറ്ററന്‍ പിന്‍ ‘ അംഗീകാരമാണ് ഉഷയെ തേടിയെത്തിയിരിക്കുന്നത്.

അത്‌ലറ്റിക്‌സ് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം നല്‍കുന്നത്. സെപ്റ്റംബര്‍ 24ന് ദോഹയില്‍ നടക്കുന്ന ഐ.എ.എ.എഫ്. കോണ്‍ഗ്രസില്‍ ബഹുമതി സമ്മാനിക്കും. ഏഷ്യന്‍ മേഖല ഈ അവാര്‍ഡിനായി തന്നെ ശുപാര്‍ശ ചെയ്തതില്‍ അഭിമാനവും,സന്തോഷവുമുണ്ടെന്ന് പിടി ഉഷ പറഞ്ഞു.