യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

0
178

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓള്‍ റൗണ്ടറായിരുന്ന യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 19 വര്‍ഷവും 400 മത്സരങ്ങളുമായി നീണ്ട ഈ 37 കാരന്റെ രാജ്യാന്തര കായിക ജീവിതത്തിനാണ് ഇതോടെ പരിസമാപ്തിയായിരിക്കുന്നത്. മുംബൈയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പ്രഗത്ഭര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമില്‍ 2000 മുതലാണ് യുവരാജ് സിങ് തന്റേതായ ബാറ്റിങ്ക ശൈലിയും ഫീല്‍ഡിങ് മികവും കൊണ്ട് പകരംവെക്കാനാവാത്ത സ്ഥാനം നേടിയെടുത്തത്. 2007-ല്‍ നടന്ന ട്വന്റി-ട്വന്റി ലോകക്കപ്പ് മത്സരത്തില്‍ ഒരോവറിലെ മുഴുവന്‍ പന്തുകളിലും സിക്സര്‍ പറത്തിയ റെക്കോര്‍ഡും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
304 ഏകദിന മത്സരങ്ങളിലായി 8701 റണ്ണാണ് യുവരാജിന്റെ സമ്പാദ്യം. 14 സെഞ്ച്വറികളും 42 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. 2017ല്‍ കട്ടക്കില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 150 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. അപ്രതീക്ഷിതമായി പിടികൂടിയ കാന്‍സറിനെയും മനക്കരുത്ത് കൊണ്ട് ‘സിക്സര്‍’ പറത്തി പുല്‍മൈതാനത്ത് തിരിച്ചെത്തിയ അപൂര്‍വ കായിക പ്രതിഭയുടെ സാനിധ്യം കൂടിയാണ് ഇതോടെ ടീം ഇന്ത്യക്ക് നഷ്ടമാകുന്നത്.