വിങ്ങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന് വീരചക്ര ബഹുമതി ലഭിക്കും

0
46

 

അതിര്‍ത്തികടന്നെത്തിയ പാക് പോര്‍ വിമാനം തകര്‍ക്കുന്നതിനിടെ പാക് പട്ടാളത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിതനാകുകയും ചെയ്ത എയര്‍ഫോഴ്സ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ രാജ്യം സൈനിക ബഹുമതി നല്‍കി ആദരിക്കും. അഞ്ച് മിറേജ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ജയ്ഷ- ഇ-മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രത്തില്‍ ബോംബുകള്‍ എറിയുകയും പാക്കിസ്ഥാന്റെ യുദ്ധവിമാനം തകര്‍ക്കുകയും ചെയ്ത അഭിനന്ദന് വീരചക്ര ലഭിച്ചേക്കുമെന്നാണ് സൂചന. വര്‍ത്തമാനും മിറേജ് 2000 പൈലറ്റുമാര്‍ക്കും ധീരതയ്ക്കുളള അവാര്‍ഡ് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫെബ്രുവരി 27 നാണ് ഇന്ത്യന്‍ എര്‍ഫോഴ്സിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് തകര്‍ന്ന് അഭിനന്ദന്‍ പാക്കിസ്ഥാനില്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഇതിന് മുന്നോടിയായി പാക്കിസ്ഥാന്റെ എഫ്-16 യുദ്ധ വിമാനം അഭിനന്ദന്‍ തകര്‍ത്തിരുന്നു. പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ തീവ്രവാദ താവളത്തില്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നതിന് കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിങ്ങ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനും സൈനികരും ഓപ്പറേഷന്‍ നടത്തിയത്.

പാക്കിസ്ഥാന്റെ യുദ്ധ വിമാനം തകര്‍ത്ത് വര്‍ത്തമാന്‍ ചരിത്രം കുറിക്കുകയായിരുന്നു. പാക്ക് പിടിയിലായെങ്കിലും മാര്‍ച്ച് ഒന്നിന് പാക്കിസ്ഥാന്‍ അദ്ദേഹത്തെ വിട്ടയച്ചു.