രണ്ടാം സെമി ഫൈനല്‍ : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ടോസ്

0
167

 

ലണ്ടന്‍: എഡ്ജ്ബാസ്റ്റണ്‍ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഉസ്മാന്‍ കവാജയ്ക്ക് പകരം പീറ്റര്‍ ഹാന്‍ഡ്‌സ് കോമ്ബ് കളിക്കും. ന്യൂസിലന്‍ഡിനെതിരെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും.

അതേസമയം ലോകകപ്പില്‍ ഓസീസിനെ പരാജയപ്പെടുത്തുന്നതില്‍ ഇംഗ്ലണ്ട് പിന്നിലാണ്. ഗ്രൂപ്പ് ഘട്ടത്തിലും സന്നാഹ മത്സരത്തിലും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയിരുന്നു. മികച്ച ബാറ്റിംഗ് ബൗളിംഗുമാണ് അപ്പോഴൊക്കെ ഓസ്‌ട്രേലിയ പുറത്തെടുത്തത്. എന്നാല്‍ ഇംഗ്ലണ്ട് സര്‍വ്വ മേഖലയിലും പരാജയപ്പെടുകയും ചെയ്തു.