വിവാഹം കഴിക്കാത്ത മായാവതിക്ക് കുടുംബത്തെക്കുറിച്ച് ഒന്നുമറിയില്ല: രാമദാസ് അഠാവാലെ

0
64

ന്യൂഡല്‍ഹി: ബി.എസ്.പി. നേതാവ് മായാവതിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാമദാസ് അഠാവാലെ. വിവാഹം കഴിക്കാത്ത മായാവതിക്ക് കുടുംബത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് അഠാവാലെ പറഞ്ഞു. വിവാഹിതയായാല്‍ മാത്രമേ എങ്ങനെ ഭര്‍ത്താവിനെ പരിചരിക്കണമെന്നും ഒരു കുടുംബം എന്താണെന്നുമൊക്കെ മനസിലാക്കാനാകൂ എന്നും അഠാവാലെ പരിഹസിച്ചു.

മായാവതിയെ തങ്ങള്‍ക്കൊക്കെ ബഹുമാനമാണ് അങ്ങനെയുള്ളവരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ആരും പ്രതീക്ഷിക്കില്ലെന്നും അഠാവാലെ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ഭാര്യയെ സംരക്ഷിക്കാനാകാത്ത നരേന്ദ്രമോദി എങ്ങനെ ഒരു രാജ്യത്തെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ മായാവതി ചോദിച്ചിരുന്നു. ഇതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.