ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

0
202

 

ന്യൂഡല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ഉത്തരവില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പിട്ടു. നവംബര്‍ 18 ന് ആയിരിക്കും സത്യപ്രതിജ്ഞ.

സുപ്രീം കോടതിയുടെ നാല്‍പത്തി ഏഴാമത് ചീഫ് ജസ്റ്റിസായിരിക്കും ബോബ്ഡെ. 2021 ഏപ്രില്‍ 23 വരെയായിരിക്കും ബോബ്ഡെയുടെ കാലാവധി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭയിലെ മറ്റ് മുതിര്‍ന്ന മന്ത്രിമാരും സുപ്രീം കോടതിയിലെയും മറ്റ് ഹൈക്കോടതികളിലെയും നിരവധി മുതിര്‍ന്ന ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുക്കും. സുരക്ഷാ മുന്‍കരുതലുകളുടെ പശ്ചാലത്തില്‍ അതിഥികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ബോബ്ഡെയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്തിരുന്നു. ജസ്റ്റിസ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് നവംബര്‍ 17 ന് ഗോഗോയ് വിരമിക്കും. നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ബോബ്ഡെ.