ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം: അടിയന്തിര യോഗം ചേര്‍ന്ന് സുപ്രീം കോടതി

0
177

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായി ലൈംഗികാരോപണം. മുന്‍ ജീവനക്കാരിയാണ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗികാരോപണം ചുമത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ് വിളിച്ചിരിക്കുകയാണ്.

പരാതി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ചാണ് അടിയന്തര സിറ്റിംഗ് ചേരുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ഈ ജീവനക്കാരി ഒന്നരമാസം തന്റെ ഓഫീസില്‍ ഉണ്ടായിരുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടാതെ ഈ ജീവനക്കാരി സുപ്രീം കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വര്‍ഷം മുമ്പ് പിരിച്ചുവിട്ടിരുന്നു. ഈ കേസില്‍ ജീവനക്കാരി ജാമ്യത്തിലാണെന്നും ജസ്റ്റിസ്. സ്ത്രീക്കും ഭര്‍ത്താവിനും എതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും അദ്ദേഹം. എല്ലാ ജീവനക്കരോടും ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്നും, ആരോപണം അവിശ്വസനീയമെന്നും പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് പുതിയ നീക്കമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും വിഷയത്തിന്റെ പേരില്‍ രാജിയില്ലെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു.