ചന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും

0
20

 

ബംഗളൂരു: സാങ്കേതിക തകരാര്‍ മൂലം വിക്ഷേപണം മാറ്റിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43-ന് വിക്ഷേപണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 15-ന് പുലര്‍ച്ചെ 2: 51 ന് ആയിരുന്നു ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്. സാങ്കേതികത്തകരാര്‍ മൂലം വിക്ഷേപണത്തെ മാറ്റി വെയ്ക്കുകയായിരുന്നു. 56 മിനിട്ടും 24 സെക്കന്റും ബാക്കി നില്‍ക്കെ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക് 3-ലെ ഇന്ധന ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ദൗത്യം മാറ്റിവെച്ചത്.