ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മേയ് 23 മോദി ദിവസമായി ആചരിക്കണം: ബാബ രാംദേവ്

0
229

 

ഹരിദ്വാര്‍: 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മേയ് 23 മോദി ദിവസമായി ആചരിക്കണമെന്ന് യോഗ ആചാര്യന്‍ ബാബ രാംദേവ്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഏകപക്ഷീയ വിജയം കരസ്ഥമാക്കിയതിനെ തുടര്‍ന്നാണ് രാം ദേവിന്റെ പരാര്‍ശം.

മേയ് 23 ഒരു ചരിത്ര ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 542 അംഗ പാര്‍ലമെന്റില്‍ ബിജെപിയുടെ 303 അംഗങ്ങളാണ് വിജയിച്ചത്. അതേസമയം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് വെറും 52 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പി.യുടെ പ്രധാനമന്ത്രിയായി മെയ് 30-ന് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യും.