സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ തൊഴിലുടമകളുടെ ചൂഷണത്തിനിരയാകുന്നു

0
950

 

റിയാദ് : സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍
തൊഴിലുടമകളുടെ ചൂഷണത്തിനിരയാകുന്നു. തൊഴില്‍- സാമൂഹ്യ മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവുപ്രകാരം ഗാര്‍ഗിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) മാറ്റാന്‍ ഇനിമുതല്‍ തടസ്സമില്ല.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ ശമ്പളം നല്‍കാതെ കുടിശ്ശികവരുത്തുകയും ഗാര്‍ഹികതൊഴിലാളികള്‍ സൗദിയിലെത്തി പതിനഞ്ചു ദിവസത്തിനകം എയര്‍പോര്‍ട്ടില്‍ നിന്നോ അഭയ കേന്ദ്രങ്ങളില്‍ നിന്നോ സ്വീകരിക്കാതിരിക്കുക. പുതിയ ഇഖാമ നല്‍കാതിരിക്കുക ഇഖാമ പുതുക്കി നല്‍കുന്നതിന് കാലതാമസം വരുത്തുക എന്നീ സാഹചര്യങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് തൊഴിലുടമകളുടെ അനുമതി ആവശ്യമില്ല എന്ന് മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി വ്യാജപരാതികള്‍ (ഹുറൂബാക്കല്‍) നല്‍കുക, അടുത്ത ബന്ധുക്കല്ലാത്തവര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ കൈമാറി ചൂഷണം ചെയ്യുക, ആരോഗ്യത്തിനും ജീവനും ഭീഷണിയായ തൊഴിലുകള്‍ക്ക് നിയമിക്കല്‍, തൊഴിലുടമയോ കുടുംബാംഗങ്ങളോ മോശമായി പെരുമാറല്‍. സ്‌പോണ്‍സറുടെ യാത്രയോ ജയില്‍വാസമോ മരണമോ കാരണമായി മൂന്നുമാസം ശമ്പളം നല്‍കാതിരിക്കുക. തൊഴിലാളികള്‍ നല്‍കുന്ന കേസുകള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നീ കാരണങ്ങള്‍ ഉള്ള തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 19911 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.