വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്‌കാനിങ് റിപ്പോര്‍ട്ട്

0
402

 

പാകിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നുമോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ധമാന്
നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്‌കാനിങ് റിപ്പോര്‍ട്ട്.
എന്നാല്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലായിരുന്ന അഭിനന്ദന്റെ ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മിഗ് 21 ബൈസണ്‍ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് പാരഷ്യൂട്ട് ഉപയോഗിച്ച് നിലത്തിറങ്ങിയപ്പോഴാകാം നട്ടെല്ലിനു പരിക്കേറ്റതാണെന്നുള്ള നിഗമനം. പാക് അധീന കശ്മീരില്‍ വീണ യുദ്ധവൈമാനികനെ പ്രദേശവാസികള്‍ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തിരുന്നു. അതേസമയം പാക് കസ്റ്റഡിയില്‍ വച്ച് തനിക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നില്ലെന്ന് അഭിനന്ദന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാനസിക പീഡനം നേരിടേണ്ടി വന്നതായും അഭിനന്ദന്‍ വെളിപ്പെടുത്തിയിരുന്നു.