രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

0
177

ദില്ലി : എന്‍.ഡി.എ.യുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ഇന്ന്  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലോക് സഭാസെക്രട്ടറി ജനറലിനു മുമ്പാകെയാണ് രാവിലെ പത്രിക സമര്‍പ്പിച്ചത്.
    ഈമാസം 19-നാണ് എന്‍.ഡി.എ.യുടെ സ്ഥാനാര്‍ത്ഥിയായി കോവിന്ദിനെ പ്രഖ്യാപിച്ചത്. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ബീഹാര്‍ ഗവര്‍ണറായിരുന്നു രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി     സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം കൈക്കൊണ്ടത്.
    രാഷ്ട്രപതി സ്ഥാനത്തിന്റെ മഹത്വം കാത്തു സൂക്ഷിക്കുമെന്നും തനിക്ക്  പിന്തുണ നല്‍കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. രാംനാഥ് കോവിന്ദ് ഇതിനോടകം വിജയം ഉറപ്പാക്കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെ പ്രഖ്യാപിച്ചത്. 
    പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ശിരോമണി അകാലി ദാം നേതാവ് പ്രകാശ് സിങ് ബാദല്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവരാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ച് പത്രികകളില്‍ ഒപ്പു വെച്ചിരിക്കുന്നത്.