പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

0
123

 

പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തിയത്.

ഭീകരര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഭീകരരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്നിലെ ഇന്ത്യയുടെ നീക്കത്തെ ചൈന പിന്തുണയ്ക്കില്ല.