കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എ.മാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

0
118

 

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.

ഈ രണ്ട് എം.എല്‍.എമാരുടെ പിന്തുണ നഷ്ടപ്പെട്ടാലും സര്‍ക്കാരിന്റെ നിലനില്‍പ്പിന് തല്‍ക്കാലം ഭീഷണികളൊന്നുമില്ല. ഇവരെ കൂടാതെ തന്നെ കേവല ഭൂരിപക്ഷം
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് പേരെങ്കിലും ചേരി മാറുകയോ രാജിവെക്കുകയോ ചെയ്താല്‍ അട്ടിമറിക്ക് സാധ്യതയുണ്ട്.