ഇന്ത്യ ഒറ്റക്കെട്ടാണ്; ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കണം: പ്രധാനമന്ത്രി

0
40

ഇന്ത്യ ഒറ്റക്കെട്ടാണെന്നും ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കള്‍ക്ക് നമ്മെ ഭയപ്പെടുത്താനാവില്ല. നമ്മുടെ സൈനികരുടെ മനോധൈര്യം ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ശത്രുക്കള്‍ നമുക്ക് നേര്‍ക്ക് വിരല്‍ ചൂണ്ടുന്നില്ലെന്ന് നാം ഉറപ്പാക്കണം.

മേരാ ബൂത്ത്, സബ്‌സേ മസ്ബൂത്ത് എന്ന പരിപാടിയിലൂടെ ബൂത്ത് തലത്തിലുള്ള ഒരു കോടി ബിജെപി പ്രവര്‍ത്തകരെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി. പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.