അഭിനന്ദന്‍ തകര്‍ത്ത വിമാനത്തിന്റെ പൈലറ്റിനെ പാക് ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

0
261

 

ഇന്ത്യന്‍ പൈലറ്റ് എന്നുകരുതി പാക് പോര്‍ വിമാനത്തിന്റെ പൈലറ്റിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അഭിനന്ദന്‍ വര്‍ധമാന്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത പാക് എഫ് 16 വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി പാക് മണ്ണിലെത്തിയ പൈലറ്റിനെയാണ് ഇന്ത്യന്‍ സൈനിക വിമാനത്തിന്റെ പൈലറ്റാമെന്നു കരുതി നാട്ടുകാര്‍ കൈകാര്യം ചെയ്തത്.
പാക് വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുക്കാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പാക് അഭിഭാഷകന്‍ ഖാലിദ് ഉമറാണ് ഈ സംഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
തകര്‍ന്ന എഫ് 16 വിമാനത്തില്‍ നിന്ന് ഷഹാസ് പാക്ക് അസീന കശ്മീരിലെ ലാംവാലിയിലാണ് പാരച്യൂട്ടില്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ പൈലറ്റാണെന്നു കരുതിയാണ് നാട്ടുക്കാര്‍ മര്‍ദ്ദിച്ചവശനാക്കിയത്.
എന്നാല്‍ പാക് സൈനികന്‍ തന്നെയാണെന്നു മനസ്സിലാക്കിയതോടെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.