നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ളതീരുമാനത്തില്‍ നിന്നും മമതാ ബാനര്‍ജി പിന്മാറി

0
60

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് മമത അറിയിച്ചു. ബംഗാളില്‍ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിച്ചതിലുള്ള പ്രതിഷേധമാണ് മമത പിന്മാറാനുള്ള കാരണം. നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് മമത അറിയിച്ചിരുന്നത്.

അതേസമയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എത്തുമെന്ന് അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു എന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് ഏഴു മണിക്കാണ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.