കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

0
142

 

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ് പ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. 40,000 രൂപ പിഴയും അടയ്ക്കണം. കേസ് അപൂര്‍വത്തില്‍ അപൂര്‍വമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

പ്രതികളില്‍ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നല്‍കണം എന്നും പ്രോസിക്യൂഷന്‍ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെവിന്റെ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നല്‍കണമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ 2018 മേയ് 27-നാണ് പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.