ഫഹദിനും അമല പോളിനും എതിരായ വാഹന രജിസ്‌ട്രേഷന്‍ കേസ് പിന്‍വലിക്കും:സുരേഷ് ഗോപിക്കെതിരായ കേസ് തുടരും

0
161

 

തിരുവനന്തപുരം: സിനിമാ താരങ്ങളായ ഫഹദിനും അമല പോളിനും എതിരായ വാഹന രജിസ്‌ട്രേഷന്‍ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. പുതുച്ചേരി സര്‍ക്കാരാണ് ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികളെടുക്കേണ്ടതെന്നും കേരളത്തില്‍ കൂടുതല്‍ നടപടികളെടുക്കാന്‍ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

അമല പോള്‍ വ്യാജ മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്‌ട്രേഷന്‍ കേസ് തുടരുമെന്നാണ് വിവരം.