തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0
39

മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച (13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ 14-നു നടത്താനിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി രജിസ്ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍ അറിയിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുളള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.