ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

0
41

 

കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വൈദ്യപരിശോധന വൈകിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴചയാണെന്നും കോടതി വിമര്‍ശിച്ചു. കേസന്വേഷണത്തില്‍ പോലീസ് കാണിച്ച അലംഭാവത്തിനെ ശക്തമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

ശ്രീറാം മദ്യപിച്ചിരുന്നു എന്ന് സാക്ഷിമൊഴി മാത്രമാണുണ്ടായിരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അതിനാല്‍ തന്നെ 304 വകുപ്പ് നിലനില്‍ക്കില്ല. അന്വേഷണത്തില്‍ പോലീസ് പ്രൊഫെഷനലിസം കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.