മലയാളികളുടെ പ്രിയഗായകന്‍ എം.ജി. ശ്രീകുമാര്‍ നായകനാകുന്നു

0
94

 

മലയാളികളുടെ പ്രിയഗായകന്‍ എം.ജി. ശ്രീകുമാര്‍ നായകനാകുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായകനായി എം.ജി ശ്രീകുമാറിന്റെ അരങ്ങേറ്റം. അറുപത് വയസ് കഴിഞ്ഞ ഒരു ഗായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

തന്റെ ആത്മകഥാംശമുള്ള കഥാപാത്രം ആയതിനാലാണ് ഈ വേഷം ചെയ്യാന്‍ തയ്യാറായത് എന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

നേരത്തേ ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തില്‍ എംജി ശ്രീകുമാര്‍ ഒരു മുഴുനീള വേഷം ചെയ്തിട്ടുണ്ട്.