ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

0
64

 

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

മഹാരാജാസ് കോളേജില്‍ സഹപാഠിയായിരുന്നു ശ്രീലതയെ 1998 ജനുവരി 23നാണ് ബിജു നാരായണന്‍ വിവാഹം ചെയ്തത്. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

വെങ്കലം സിനിമയിലെ പത്തുവെളുപ്പിന് എന്ന ഗാനവുമായാണ് ബിജു നാരായണന്‍ സിനിമാ വേദിയില്‍ എത്തിയത്. അതിന് ശേഷം ഒട്ടനേകം ഗാനങ്ങളുമായി മലയാളത്തിന്റെ പ്രിയ ഗായകനായി മാറുകയായിരുന്നു ബിജു നാരായണന്‍.