ആധുനിക സാഹചര്യത്തില്‍ സിദ്ധ വൈദ്യത്തിന്റെ പ്രസ്‌കതിയേറുന്നു- ജസ്റ്റിസ് ബി.കെമാല്‍ പാഷ

0
42

 

പോത്തന്‍കോട് : ചികിത്സാരംഗം സാധാരണക്കാരന് താങ്ങാനാവാത്ത വിധം ചെലവേറിയ ആധുനിക സാഹചര്യത്തില്‍ സിദ്ധവൈദ്യത്തിന് പ്രസക്തിയേറുന്നുവെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ പന്ത്രണ്ടാം ബാച്ച് വിദ്യാര്‍ത്ഥികളൂടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ചെലവ് കൂറഞ്ഞ ലളിതമായ ചികിത്സാക്രമങ്ങളിലൂടെ മാറാരോഗങ്ങള്‍ക്ക് വരെ പരിഹാരമാകാന്‍ സിദ്ധവൈദ്യത്തിന് കഴിയുന്നുണ്ടെന്നും ചില അബദ്ധധാരണകളാണ് സിദ്ധയുടെ വളര്‍ച്ചക്ക് തടസമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡീന്‍ ഡോ.വി. അരുണാചലം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.വാസുകിദേവി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത, ശാന്തിഗിരി ഹെല്‍ത്ത്‌കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍-ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, ഡോ.കെ.ഗോപകുമാര്‍, വൈസ്പ്രിന്‍സിപ്പാള്‍മാരായ ഡോ.കെ.ജഗനാഥന്‍. ഡോ.പി. ഹരിഹരന്‍, പി.ടി.ഐ പ്രസിഡന്റ് വി.വിജയന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിരുദദാന ചടങ്ങിനു ശേഷം വൈകിട്ട് 5 ന് നടന്ന കള്‍ച്ചറല്‍ സെഷന്റെ ഉദ്ഘാടനം നടനും പ്രശസ്ത മോഡലുമായ ഡോ. രാജീവ് പിള്ള നിര്‍വഹിച്ചു.

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക് നയിക്കുന്ന ഡാന്‍ 83 ബാന്‍ഡിന്റെ സംഗീതസന്ധ്യ ബിരുദദാനചടങ്ങിന് മിഴിവേകി. 2013-ല്‍ ബി.എസ്.എം.എസ് കോഴ്‌സിനു പ്രവേശനം നേടിയ 44 വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കി സിദ്ധ ബിരുദം കരസ്ഥമാക്കിയത്.