ഷൂട്ടിങ്ങിനിടെ നടി രജിഷ വിജയന് പരിക്ക്

0
419

 

ഷൂട്ടിങ്ങിനിടയില്‍ വീണ് നടി രജിഷ വിജയന് പരിക്കേറ്റു. രജിഷ നായികയാകുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. കട്ടപ്പന നിര്‍മ്മല്‍ സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്. സൈക്ലിംഗ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്. കാലില്‍ പരിക്കേറ്റ രജിഷയെ ആശുപത്രിയില്‍ പ്രവേശിച്ചു. പരിക്ക് നിസ്സാരമാണ്. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു.