സഖാവ് പുഞ്ചയില്‍ നാണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

0
73

 

തലശ്ശേരിയിലും ധര്‍മ്മടത്തും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച സഖാവായിരുന്നു പുഞ്ചയില്‍ നാണു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ അദ്ദേഹം ധീരതയോടെ പാര്‍ട്ടിയെ നയിച്ചു.

മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പുഞ്ചയില്‍ തൊഴിലാളി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. നിരവധി സമരമുഖങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും കൂടെ എന്നും നിലകൊണ്ടു. ജീവിതാവസാനം വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പുഞ്ചയിലിന്റെ നിര്യാണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.