പാലക്കാട് പോലീസുകാരന്റെ മരണം: വിശദമായ അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

0
155

 

പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡി.ഐ.ജി.ക്ക് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ജാതിവിവേചനം ഉണ്ടായി എന്നുള്ള ആരോപണത്തില്‍ കൂടുതല്‍ വ്യക്തമായ അന്വേഷണം നടത്തണം. ആത്മഹത്യാക്കുറിപ്പില്‍ ജാതിവിവേചനം ഉണ്ടായി എന്ന തരത്തിലുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.