വര്‍ഗീയ പരാമര്‍ശം: പി.സി ജോര്‍ജിനെതിരേ കേസ് എടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്

0
155

 

മലപ്പുറം: മുസ്ലീം ലീഗിനെതിരെയുള്ള വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. കേരളത്തിലെ സാക്ഷി മഹാരാജാണ് പി.സി ജോര്‍ജ് എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

കോട്ടയം പി.സി.ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറ്. മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണില്‍ കേശവന്‍ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവില്‍ പി.സി.ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. പി.സി.ജോര്‍ജിന്റേതെന്ന പേരില്‍ ശബ്ദസന്ദേശം സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് മുസ്ലീം ലീഗ് സംഘടിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എ.യുടെ വീടിനു നേരെ നടത്തിയ മാര്‍ച്ചില്‍ കല്ലേറുണ്ടായി. ഈ സമയത്ത് പി.സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പി സിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജമാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.