ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധം

0
119

 

സുപ്രീം കോടതിയുടെ വിധിപ്രകാരം ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും, കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ പോലീസ് മേധാവിക്കും, ഗതാഗത കമ്മീഷണര്‍ക്കും കത്ത് നല്‍കി.

നിയമലംഘനം കണ്ടെത്താന്‍ പൊലീസും മോട്ടോര്‍വാഹന ഉദ്യോഗസ്ഥരും ശക്തമായ പരിശോധന നടത്തണമെന്നും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗതാഗത കമീഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി.

ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് അധികാരമുണ്ടെന്നും കത്തില്‍ ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.