ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
43

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളവും അലവന്‍സും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നല്‍കുന്നത്.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധിയെന്നും ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങള്‍ അങ്ങേയറ്റം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.