‘ലൂക്ക’

0
156

 

നവാഗതനായ അരുണ്‍ ബോസ് ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ലൂക്ക’. നിഹാരിക എന്ന നായിക വേഷത്തില്‍ അഹാന കൃഷ്ണകുമാറും എത്തുന്നു. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍, ഗോകുല്‍ നാഥ് ജി. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ്.
പോലീസ് കേസന്വേഷണത്തിലൂടെ പറയുന്ന ഒരു പ്രണയകഥയാണ് ലൂക്ക. ലൂക്കയായി എത്തുന്ന ടോവിനോ ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. നിതിന്‍ ജോര്‍ജ്, രാജേഷ് ശര്‍മ്മ, വിനീത കോശി, ഷാലു റഹീം തുടങ്ങിയവര്‍ മറ്റു പ്രമുഖ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
ടൈറ്റിലിലെ പോലെ തന്നെ ലൂക്കയുടെ ജീവിതമാണ് സിനിമ പറഞ്ഞുപോകുന്നത്. അഹാന കൃഷ്ണ എന്ന നടിയുടെ പുതിയ മുഖവും, സാധ്യതയും അടയാളപ്പെടുത്തുന്നു എന്ന സവിശേഷതയുള്ള ചിത്രമാണ് ലൂക്ക.