വടകരയില്‍ വിവാഹ പന്തലില്‍ വരനെത്തിയത് ആനപ്പുറത്ത്: വരനെതിരെ കേസ്

0
199

 

കോഴിക്കോട്: വിവാഹാഘോഷത്തിന്റെ ഭാഗമായി ആനയെ ഉപയോഗിച്ചതിനെതിരെ കേസ്. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍.കെ, ആനയുടമ, പാപ്പാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഈ മാസം 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹപന്തലില്‍ ആനയുടെ മുകളില്‍ കേറിയാണ് വരന്‍ എത്തിയത്.

സംഭവത്തില്‍ പ്രധിഷേധിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരാണ്.