കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു

0
161

 

തിരുവനന്തപുരം : കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരകടലാസുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമല്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം പൊങ്ങമൂടുള്ള വീട്ടിലെത്തിയാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. നാലോളം പ്രവര്‍ത്തകര്‍ മുറ്റത്ത് വരെ എത്തി മുദ്രാവാക്യം വിളിച്ചു. പ്രതിഷേക്കാരെ മെഡിക്കല്‍ കോളേജ് പൊലീസെത്തി അറസ്റ്റ് ചെയ്തുനീക്കി.