കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര: വോട്ടിങ് യന്ത്രം മാറ്റി

0
234

 

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നം തെളിയുന്നതായി വോട്ടര്‍മാരുടെ പരാതി.
തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത് കണ്ടത്. ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
ചേര്‍ത്തല കിഴക്കേ 40 എന്‍.എസ്.എസ്. കരയോഗം 88ാം നമ്പര്‍ ബൂത്തിലും താമരപ്രശ്‌നം. ട്രയല്‍ നടത്തിയപ്പോള്‍ ചെയ്ത വോട്ടെല്ലാം വീണത് താമര ചിഹ്നത്തിലാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി.