മസാല ബോണ്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍

0
56

തിരുവനന്തപുരം: മസാല ബോണ്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെ ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം സഭയെ അറിയിച്ചത്.

മസാല ബോണ്ട് സംബന്ധിച്ച് ദുരൂഹതയും അവ്യക്തതയും ഉണ്ടെന്നും ബോണ്ട് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ.ശബരീനാഥ് ആരോപിച്ചു. . എസ്.എന്‍.സി ലാവ് ലിനുമായി ബന്ധമുള്ള പ്രമുഖ ഗ്ലോബല്‍ ഫണ്ടിങ് സ്ഥാപനം സി.ഡി.പി.ക്യുവുമായി നടത്തിയ വഴിവിട്ട ഇടപാടാണിതെന്നും ശബരീനാഥ് ആരോപിച്ചു.

വായ്പക്ക് ഇടാക്കുന്ന 9.723 ശതമാനം പലിശ എന്നത് കൂടിയ നിരക്കാണ്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. 2150 കോടി രൂപ ഏഴ് വര്‍ഷം കൊണ്ട് അടച്ച് തീരുമ്പോള്‍ ആയിരത്തോളം കോടി രൂപ പലിശ ഇനത്തില്‍ നല്‍കേണ്ടി വരും. വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വായ്പകള്‍ക്ക് സാധാരണ ചെറിയ പലിശ നിരക്കാണുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.