യുവനടന്‍ ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനാകുന്നു

0
178

 

യുവനടന്‍ ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനാകുന്നു. മോഡല്‍ കൂടിയായ ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. ജോണിന്റെയും ഹെഫ്സിബയുടെയും സേവ് ദ് ഡേറ്റ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ശാരോണ്‍ ശ്യാം ഫോട്ടോഗ്രാഫിയാണ് ഇരുവരുടേയും പ്രണയ നിമിഷങ്ങളെ ക്യാമറക്കുള്ളിലാക്കിയത്.

വില്ലനായും സഹ നടനായും തെന്നിന്ത്യയില്‍ തിളങ്ങിയ താരമാണ് ജോണ്‍. മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ആന്മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജോണ്‍.