തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത്: ഇടനിലക്കാരന്‍ അറസ്റ്റില്‍

0
24

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിന്റെ ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡി.ആര്‍.ഐ. പിടികൂടി. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്ന് കൊണ്ടു വന്നിട്ടുണ്ടെന്നും ഡി.ആര്‍.ഐ. കണ്ടെത്തി.

അഭിഭാഷകനായ ബിജു കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്.

ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു. പ്രകാശ് തമ്പി വാഹന അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്നു.