ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായിയുടെ പാര്‍ഥ കണ്‍വെണ്‍ഷന്‍ സെന്ററിന് നഗരസഭാ അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്‍കി

0
32

കണ്ണൂര്‍ : ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭാ അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്കാന്‍ തീരുമാനിച്ചു . സാജന്റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തിയിരുന്നു . ഇതിനു ശേഷമാണ് പ്രവര്‍ത്തനാനുമതി നല്കാന് തീരുമാനമുണ്ടായത്.

നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാന്‍ സാജന്റെ കുടുംബം ഇന്ന് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നു . തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആറ് മാസത്തെ സമയവും നഗരസഭ അനുവദിച്ചിട്ടുണ്ട്.