ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരം :രാജ്യത്തിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

0
381

ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി ആദ്യഘട്ടം പിന്നിട്ടത് അത്യന്തം സന്തോഷകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ അഭിമാന നേട്ടമാണ് ഇത്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആര്‍.ഒ. യെ അഭിനന്ദിക്കുന്നു. ഈ ദൗത്യം വിജയകരമാകുന്നതില്‍ ഒട്ടേറെ മലയാളി ശാസ്ത്രജ്ഞന്മാരുടെ അദ്ധ്വാനവും ഉണ്ട്. അവരടക്കം ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.