ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

0
43

 

വയനാട്: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. അണക്കെട്ടിന്റെ നാലു ഷട്ടറുകളില്‍ ഒരു ഷട്ടറാണ് തുറന്നിട്ടുള്ളത്. ഇന്നലെ രാത്രിയോടെപ്രദേശത്തുനിന്ന് ആളുകളെ പൂര്‍ണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ഷട്ടര്‍ തുറന്നത്.

ഷട്ടര്‍ തുറക്കുന്ന സമയം ഉള്‍പ്പെടെയുള്ള കാര്യം നേരത്തെ തന്നെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.കര്‍ണാടകയിലെ കബനി അണക്കെട്ടിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്. ഈ അണക്കെട്ടില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.