അമിത് ഷാ ഇന്ന് കേരളത്തില്‍

0
36

 

 

 

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍.

പത്തനംതിട്ട എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെത്തുന്ന അമിത് ഷാ ഇന്ന് റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കും. വൈകിട്ട് മൂന്ന് മണിയ്ക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുക. പത്തനംതിട്ട നഗരം ചുറ്റിയ ശേഷം റോഡ് ഷോ ജില്ലാ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്നാണ് പൊതുയോഗം നടക്കുക. 50000ത്തോളം പ്രവര്‍ത്തകര്‍ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്ന് സൂചന.