ആശാ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോക്കെതിരെ പരാതിയുമായി അഭിഭാഷകന്‍

0
238

 

പുതിയ ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി നടി ആശാ ശരത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും പറഞ്ഞായിരുന്നു താരം ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘എവിടെ’ എന്ന ചിത്രത്തിന്റെ ഭാഗമായി പങ്കുവച്ച വീഡിയോ സത്യമാണെന്നാണ് പലരും കരുതിയത്.

ഇപ്പോഴിതാ ആശാ ശരത്തിനെതിരെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഒരു അഭിഭാഷകന്‍.

കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസിന്റെ ഔദ്യോദിക കൃത്യ നിര്‍വഹണത്തെ വഴി തെറ്റിക്കുന്ന രീതിയിലാണ് വീഡിയോ എന്നാണ് പരാതിയില്‍ പറയുന്നത്.