സബ്ബ് കളക്ടര്‍ അനധികൃതമായി പതിച്ചുനല്‍കിയ ഭൂമിയില്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉത്തരവ്

0
461

 

തിരുവനന്തപുരം: സബ്ബ് കളക്ടറായിരുന്ന ദിവ്യ.എസ്.അയ്യര്‍ നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉത്തരവ്.
പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോടു ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനു നല്‍കുക.
സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയ്യേറിയ രണ്ടുകോടിയോളം വിലപിടിപ്പുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു.അയിരൂര്‍ വില്ലേജാഫീസ് പരിധിയില്‍ വില്ലിക്കടവ് പാലത്തിനു സമീപമാണ് കയ്യേറ്റഭൂമി സ്ഥിതിചെയ്യുന്നത്.
ഈ ഭൂമിയാണ് കോണ്‍ഗ്രസ് കുടുംബാംഗമായ പുന്നവിള വീട്ടില്‍ എം. ലിജിക്ക് മുന്‍ സബ്ബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അനധികൃതമായി പതിച്ചുനല്‍കിയത്.
ദിവ്യയുടെ ഭര്‍ത്താവ് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ.യുടെ അടുപ്പക്കാരായിരുന്നു ലിജിയുടെ കുടുംബം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ദിവ്യയെ സബ്ബ് കളക്ടര്‍ സ്ഥാനത്തുനിന്നും തദ്ദേശസ്വയംഭരണവകുപ്പില്‍ നീക്കി ഭൂമി കൈമാറ്റം സ്റ്റേ ചെയ്തിരുന്നു.