ശബരിമലയിലെ ശുദ്ധിക്രിയയില്‍ വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് 15 ദിവസത്തെ സാവകാശം നല്‍കി

0
40

 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവരിന് ദേവസ്വം ബോര്‍ഡ് 15 ദിവസം കൂടി സമയം അനുവദിച്ചു. മറുപടി നല്‍കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സമയം നീട്ടിനല്‍കണമെന്ന രാജീവരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാം തിയ്യതിയാണ് ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും പ്രവേശിച്ചത്.
ഇതിന് പിന്നാലെ 10 മണിക്ക് ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ ഇല്ലാതെ തന്ത്രി നടയടക്കുകയും ശുദ്ധിക്രിയ നടത്തിയ ശേഷം നടതുറക്കുകയും ചെയ്തത്.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.