ശക്തമായ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം ജനുവരി 25, ഇന്ത്യന്‍ ഭരണഘടനാ ദിനം

0
105

റെജി തോമസ്‌

 

 

ജനുവരി 25 ദേശീയ ഭരണഘടനാദിനം. ആദ്യമായിട്ട് തന്നെ ജനുവരി 25-നെ ദേശീയ ഭരണഘടനാ ദിനമായിട്ട് തെരഞ്ഞെടുത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹൃജ്യമായിട്ട് തന്നെ അഭിനന്ദനമര്‍ഹിക്കുന്നു.
‘Vox populi
Vox Dei’
സുപ്രസിദ്ധനായിട്ടുള്ള ജര്‍മ്മന്‍ തത്വചിന്തകന്‍ ഫ്രെഡറിക് നിഷേയുടെ വിശ്യവിഖ്യാതമായിട്ടുള്ള ഈരടികളാണ് മേലുദ്ധരിച്ചത്. ഈ വാക്കുകളുടെ അര്‍ത്ഥം എന്താണെന്നോ?!
‘ജനത്തിന്റെ ശബ്ദം
ദൈവത്തിന്റെ ശബ്ദം
അതായത് ഭൂമി, ഭരിക്കപ്പെടേണ്ടത്, ജനഹിതമനുസരിച്ചായിരിക്കണം എന്ന്. ജനഹിതം എന്നാല്‍ ഭൂരിപക്ഷത്തിന്റെ ഹിതം എന്ന്കൂടി ഇവിടെ അര്‍ത്ഥമുണ്ട്. പക്ഷേ ഭൂരിപക്ഷത്തിന്റെ മാത്രം, അഭിപ്രായം കണക്കിലെടുക്കുമ്പോള്‍, ഇവിടെ ന്യൂനപക്ഷങ്ങള്‍ വിസ്മരിക്കപ്പെടുകയാണോ, എന്നുള്ള ഒരു തോന്നല്‍ സ്വാഭാവികമായും, നമ്മിലുണ്ടാവുന്നു. ഇതിനുള്ള മറുപടി, 2005-ല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായിട്ട് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ പ്രസിഡന്റായിട്ട് തെരഞ്ഞെടുക്കപ്പട്ടതിന് ശേഷമുള്ള ആദ്യ പ്രസംഗമാണ്. തന്റെ ആദ്യ പ്രസംഗത്തില്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ് ഇങ്ങനെ പറഞ്ഞു.
‘അമേരിക്കക്കാര്‍ 52% പേര്‍ എനിക്ക് വോട്ട് ചെയ്തത്, എന്നെ പ്രസിഡന്റായിട്ട് രണ്ടാം പ്രാവശ്യവും തെരഞ്ഞെടുത്തിരിക്കുകയാണല്ലോ. പക്ഷേ ഇതിനര്‍ത്ഥം, ഇപ്പോഴും 48% അമേരിക്കക്കാര്‍ എനിക്കെതിരാണന്നല്ലേ. അതുകൊണ്ട്, എന്റെ ആദ്യത്തേതും, അവസാനത്തേതുമായിട്ടുള്ള ദൗത്യം അവരേയും കൂട്ടി എന്റെ സുഹൃത്തുക്കള്‍ ആക്കുക എന്നതാണ്.’
ഉള്ളടക്കം.
ഇതേ ലക്ഷ്യം തന്നെ ആയിരിക്കണം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും ശക്തമായ കാര്യാലയമാണ് തെരഞ്ഞെടുപ്പ് വകുപ്പിനും ഉണ്ടായിരിക്കേണ്ടത്. അവര്‍ എപ്പോഴും, എല്ലായ്‌പ്പോഴും, ഭാരതത്തിലെ ഭൂരിപക്ഷഹിതം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം, പക്ഷേ അത് രണ്ട് കാര്യങ്ങള്‍ കൂടി ഉറപ്പ് വരുത്തിയിട്ട് വേണം.
1 അത് ജനഹിതവും കൂടിയായിരിക്കണം
2 അത് ഒരിക്കലും ന്യൂനപക്ഷ വിരുദ്ധവുമായിരിക്കുകയും ആകരുത്.
അടുത്തയിടയാണല്ലോ, കേരളത്തില്‍ അതിബൃഹുത്തായിട്ടുള്ള ഒരു തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് – 2015 അതിവിപുലമായിട്ടുള്ള ജനപങ്കാളിത്തത്തിന്റെ പേരില്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സുതാര്യവും, കുറ്റമറ്റതും ആക്കുവാന്‍ വേണ്ടി, തെരഞ്ഞെടുപ്പ് വകുപ്പ് രാപകലന്യേ അക്ഷീണം പ്രയത്‌നിച്ചു, പ്രവര്‍ത്തിച്ചു. അതിന് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാമത്തേഹൃദ്യമായിട്ടുള്ള അഭിനന്ദനങ്ങള്‍.
മൂന്നാമത്തേ കാര്യം, ജനാധിപത്യം ശക്തമാക്കണമെങ്കില്‍, വിപുലമായിട്ടുള്ള ഒരു ജനപങ്കാളിത്തം തന്നെ ആവശ്യമാണെന്ന്, അല്ലാ ആവശ്യമാണെന്ന് അടിത്തറയിട്ടുകൊണ്ട് ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, പകുതിയോളം, സീറ്റുകള്‍ വനിതകള്‍ക്കായിട്ട് സംവരണം ചെയ്തു. ഇതും തികച്ചും, നീതി പൂര്‍വ്വകവും, അഭിനന്ദനാര്‍ഹവും തന്നെ. കാരണം, എന്നേപ്പോലെയുള്ള സാധാരണക്കാര്‍ക്കും ‘അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്’ വരുവാന്‍ (കടപ്പാട്: വി.ടി. ഭട്ടതിരിപ്പാട്), തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി, ഈ ധീരമായിട്ടുള്ള നടപടി ശരിയ്ക്കും ഒരു പ്രചോദനമായിരുന്നു.
ശക്തമായിട്ടുള്ള ജനാധിപത്യത്തിന് വിപുലമായിട്ടുള്ള ഒരു ജനപങ്കാളിത്തം ആവശ്യമാണ് എന്നുള്ളത് ഒരു അവിതര്‍ക്കിതവും, അപ്രിയവും ആയിട്ടുള്ള ഒരു സത്യം തന്നെ. ഇതിനായിട്ട് നാലാമതായിട്ടും, അവശ്യമായിട്ടും ചെയ്യേണ്ടതായിട്ടുള്ള ഒരു കാര്യം, ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഉള്ള മഹാന്മാരില്‍ ഏറ്റവും മഹനീയ സ്ഥാനം അലങ്കരിയ്ക്കുന്നു, നമ്മുടെ മഹാനായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ള വലിയൊരു കാര്യമാണ്.
‘Never mix politics with Religion and viceversa’ ‘മതത്തേയും, രാഷ്ട്രീയത്തേയും തമ്മില്‍ ഒരിക്കലും കൂട്ടിക്കുഴയ്ക്കരുത്, തിരിച്ചും.’
നിര്‍ഭാഗ്യവശാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, അങ്ങനെ കുറേ അവിശുദ്ധ ബാന്ധവങ്ങള്‍ കാണുവാനിടയായി. ഇത് ശരിയ്ക്കും അപകടകരമായിട്ടുള്ള സ്ഥിതിവിശേഷത്തിലെക്കല്ലേ, നയിക്കുന്നതെന്ന് എന്നെയും, നിങ്ങളേയുംപോലുള്ള സാധാരണ സമ്മതിദായകര്‍ ചിന്തിച്ചാല്‍ എത്രയോ നന്ന്.
അഞ്ചാമത്തേതും, എന്നാല്‍ പ്രസക്തവുമായിട്ടുള്ള മറ്റൊരു കാര്യം, സാധാരണ ജനങ്ങളുടെ ശ്രദ്ധയില്‍പെടുത്തുവാന്‍ ഇത്തരുണത്തില്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അത് എന്താണെന്ന് വെച്ചാല്‍ ഗാന്ധിജി പറഞ്ഞതിന്റെ മറ്റൊരു ്‌ലൃശെീി (പതിപ്പ്) ആണ്.
മനുഷ്യന്‍ ഒരിക്കലും പാര്‍ട്ടികള്‍ക്ക് വേണ്ടി
ജീവിക്കരുത്, പ്രത്യുത പാര്‍ട്ടികള്‍ മനുഷ്യന്
വേണ്ടി ജീവിക്കണം.
ജനാധിപത്യത്തില്‍ വിപുലമായിട്ടുള്ള പങ്കാളിത്തം വേണമെങ്കില്‍, സമ്മദിദായകര്‍ ഒരിക്കലും, ഒരു രാഷ്ട്രീയപാര്‍ട്ടികളുടേയും ചാവേറുകള്‍ ആവരുത് എന്നതാണ്. എപ്പോഴും ഏത് പാര്‍ട്ടിയാണോ, ജനപക്ഷത്തുള്ളത് അവര്‍ക്ക് വോട്ട് ചെയ്യുക. അതിനേക്കുറിച്ച് കേരളത്തിലെ ജനങ്ങളും ബോധവാന്മാരും, ബോധവതികളുമാണെന്ന് നോക്കി നമുക്ക് വ്യക്തമായിട്ട് പറയുവാന്‍ കഴിയണം. ഇതുകാണിക്കുന്നതും, വിപുലമായിട്ടുള്ള ജനപങ്കാളിത്തം തന്നെയല്ലേ.
ആറാമതും, എന്നാല്‍ ഒട്ടും അപ്രധാനമില്ലാത്തുമായിട്ടുള്ള മറ്റൊരു കാര്യം ഇത്തരണത്തില്‍ പ്രത്യേകം പ്രസ്താവ്യമായത് എന്താണെന്ന് വെച്ചാല്‍, വിദേശ ഇന്ത്യക്കാര്‍ക്കും കടി വോട്ടവകാശം ചെയ്യുവാനുള്ള അധികാരം കൊടുക്കുന്നതിനേ സംബന്ധിച്ചിട്ടാണ്. ഒരു പക്ഷേ ശക്തമായിട്ടുള്ള ഭാരതത്തിലേ ജനാധിപത്യത്തില്‍ ഏറ്റവും വിപുലമായിട്ടുള്ള പങ്കാളിത്തം ഉറപ്പ് വരുത്തുവാന്‍ കഴിയുന്നത് ഇക്കാര്യത്തിലൂടെയാവാം.
ശക്തമായിട്ടുള്ള ജനാധിപത്യത്തിന് വിപുലമായിട്ടുള്ള പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുവേണ്ടി ചെയ്യേണ്ട, ഏഴാമത്തേതും എന്നാല്‍ വളരെ ശക്തവുമായിട്ടുള്ള മറ്റൊരു കാര്യം, സംവരണ കാര്യത്തില്‍ കേരളത്തിന്റെ ചുവട് പിടിച്ച് നിയമ സഭകളിലേയ്ക്കും, പാര്‍ലമെന്റിലേയ്ക്കും എന്തുകൊണ്ട് 1/3 വനിതാ സംവരണം ഏര്‍പ്പെടുത്തി കൂടാ?! ദയവായിട്ട് ഭാരതതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതൊരു Mission -നും (ദൗത്യവും) Visionഉം(പദ്ധതിയും) ആയിട്ടെടുക്കുവാന്‍, ഞാന്‍ താഴ്മയായിട്ട് അഭ്യര്‍ത്ഥിച്ച്‌കൊള്ളുന്നു.
എട്ടാമതായിട്ട് അടിയന്തിരമായിട്ട് ചെയ്യേണ്ടുന്ന മറ്റൊരു കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ തെക്കു-കിഴക്കനേഷ്യന്‍ രാജ്യങ്ങളും (സിംഗപ്പൂര്‍ അടക്കം) അടുത്തകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലും നടപ്പിലാക്കിയ മറ്റൊരു പദ്ധതിയേക്കുറിച്ചിട്ടാണ്. മാനവിക വിഷയങ്ങള്‍ക്ക് (പ്രത്യേകിച്ച് ജീഹശശേരമഹ രെശലിരല പോലുള്ള വിഷയങ്ങള്‍ക്ക്) കൂടുതല്‍ പ്രാധാന്യം കൊടുത്ത്, സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും, ഒക്കെ നടപ്പിലാക്കുക എന്നതാണ്. അമിതമായിട്ടുള്ള പ്രധാന്യം സയന്‍സ് വിഷയങ്ങള്‍ക്ക് കൊടുക്കുകവഴി, കൂടുതല്‍ മാത്സര്യബുദ്ധിയുടെ അക്രമ വാസനകളുമൊക്കെ കുട്ടികളില്‍ കൂടുകയാണെന്ന് വിദേശരാജ്യങ്ങളിലെ പഠനങ്ങള്‍ വെളിവാക്കി. എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനും, ഈ വഴി ചിന്തിച്ചുകൂടാ?!
ജനാധിപത്യത്തിന് വിപുലമായിട്ടുള്ള പങ്കാലിത്തം ഉറപ്പ് വരുത്തണമെങ്കില്‍, ജനാധിപത്യത്തില്‍ ഒരു പ്രൊവിഷന്‍ അത്യപൂര്‍വ്വമായിട്ട് ഭാരതത്തില്‍ നടപ്പിലാക്കപ്പെട്ടത്, ഭാരതത്തില്‍ സര്‍വ്വലൗകികമായിട്ട് നടപ്പിലാക്കപ്പെടണം. എന്താണെന്നോ, ഞഋഇഅഘഘ തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍, അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കില്‍, അയാളെ/അവളെ തിരിച്ച് വിളിക്കുവാനുള്ള ജനങ്ങളുടെ ഉത്തരവാദിത്വത്തെയാണ് എന്ന് വിളിക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇതുവരെ ഇത് ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ടത്, മദ്ധ്യപ്രദേശില്‍ ഒരു വനിത – ജില്ലാ പഞ്ചായത്ത് മെമ്പറെ ജനം തിരിച്ച് വിളിച്ചതാണ്.
അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായിട്ടുള്ള മറ്റൊരു കാര്യം, തെരഞ്ഞെടുപ്പുകള്‍ എപ്പോഴും സ്വതന്ത്രവും, നീതിപൂര്‍വ്വകവും ആയിട്ട് നടത്തണം എന്നുള്ളതാണ്. ജനഹിതം എപ്പോഴും, നീതിപൂര്‍വ്വകവും, സ്വതന്ത്രവും ആയിട്ട് നടപ്പാക്കപ്പെടണം. ഇതിനായിട്ടുള്ള അടിസ്ഥാനസൗകര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കികൊടുക്കണം എങ്കില്‍ മാത്രമേ, കൂടുതല്‍, കൂടുതല്‍ വിപുലമായിട്ടുള്ള പങ്കാളിത്തം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവൂ. രാഷ്ട്രീയവും രാഷ്ട്രീയക്കാരും, ഒരു സേവനമേഖല തന്നെയായിട്ട് വേണം പൊതുജനത്തിന് കാണുവാനും, കരുതുവാനും, ഇതിനായിട്ട് രാഷ്ട്രീയക്കാരും – സാമൂഹ്യവിരുദ്ധരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃീി ഒമിറ ഉപയോഗിച്ച് തന്നെ നേരിടണം.
ഉപസംഹാരം
ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്ക് ആയിട്ട് ഈ വരുന്ന ജനുവരി 26-ാം തീയതി 70 വര്‍ഷങ്ങള്‍ ആകുന്നു. അതുപോലെതന്നെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടേണ്ട ഒരു ദിനം ആയി മാറണം. ജനുവരി 25 ദേശീയ ഭരണഘടനാദിനം. അതിന് ജനത്തിനും കൂടി തോന്നണം, തങ്ങള്‍ ഓരോരുത്തരും രാഷ്ട്രനിര്‍മ്മാണത്തില്‍ സജീവ പങ്കാളികള്‍ ആകുന്നുവെന്ന്. അതിനായിട്ട് ഭരണകൂടം മേല്‍ പറഞ്ഞ പദ്ധതികള്‍, യുദ്ധകാലാടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതായിട്ടുണ്ട്. അതല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്തമായിട്ടുള്ള ഏറ്റവും വലുതായിട്ടുള്ള ജനാധിപത്യ രാജ്യമായിട്ടുള്ള നമ്മുടെ ഭാരതം മറ്റ് പലതിനും കൂടി കുപ്രസിദ്ധി നേടിയെന്ന് വരാം.
ഇപ്പോള്‍ തന്നെ ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍, ലോകം വേണ്ടുവോളം ശ്രദ്ധിക്കുന്നുണ്ടോ, എന്നുള്ള ഒരു സംശയം അല്ലാ വാസ്തവം ബാക്കി നില്‍ക്കുന്നു. ജനങ്ങളാണ് ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാര്‍, ജനാധിപത്യത്തിന്റെ അടിത്തറ ജനങ്ങളാണ്. ജനങ്ങളുടെ പങ്കാളിത്തം കുറയുന്നുവെങ്കില്‍ ജനാധിപത്യം വിസ്മരിക്കപ്പെടുന്നു എന്നുള്ളതാണ്. അതുകൊണ്ട് ആദ്യം പ്രസ്താവിച്ചതപോലെ, Vox-populi, vox-dei ജനങ്ങളുടെ ശബ്ദം തന്നെയായിരിക്കണം, ഭരണാധികാരികള്‍ ദൈവത്തിന്റെ ശബ്ദമായിട്ട് കാണേണ്ടത്, കരുതേണ്ടത്. അതുകൊണ്ട് ശക്തമായ ജനാധിപത്യം എന്ന് പറഞ്ഞാല്‍,
‘A Government of The People, For The People and By The People’
‘ജനങ്ങള്‍, ജനങ്ങളാല്‍ തന്നെ, ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ഒരു ഭരണ സമ്പ്രദായമാണ് ജനാധിപത്യം’